ഓസ്ട്രേലിയക്കാർക്ക് പുതുവർഷ സമ്മാനവുമായി സർക്കാർ

News Desk ജനുവരി 1, 2026
ഓസ്ട്രേലിയക്കാർക്ക് പുതുവർഷ സമ്മാനവുമായി സർക്കാർ
കാൻബെറ: ഓസ്ട്രേലിയൻ ജനതയ്ക്ക് ആശ്വാസമായി 2026 പുതുവർഷത്തിൽ അൽബാനീസ് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ. മരുന്ന് വിലയിലെ കുറവ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘1800MEDICARE’ ഹെൽപ്പ്‌ലൈൻ, സൗജന്യ മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
1. മരുന്നുകൾക്ക് ഇനി കുറഞ്ഞ വില (Cheaper Medicines) പി.ബി.എസ് (PBS) വഴി ലഭിക്കുന്ന മരുന്നുകളുടെ പരമാവധി വില 30 ഡോളറിൽ നിന്ന് 25 ഡോളറായി കുറച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് മരുന്ന് വില ഇത്രയും കുറയുന്നത്.
സാധാരണക്കാർക്ക് (General Patients) ഒരു കുറിപ്പടിക്ക് (script) ഇനി പരമാവധി 25 ഡോളർ നൽകിയാൽ മതി.
പെൻഷൻകാർക്കും കൺസെഷൻ കാർഡ് ഉടമകൾക്കും നിലവിലുള്ള 7.70 ഡോളർ എന്ന നിരക്ക് 2030 വരെ മാറ്റമില്ലാതെ തുടരും.
ഈ തീരുമാനത്തിലൂടെ ഓസ്ട്രേലിയക്കാർക്ക് പ്രതിവർഷം 200 മില്യൺ ഡോളറിലധികം ലാഭിക്കാനാകും.
2. 1800MEDICARE – സൗജന്യ ആരോഗ്യ ഉപദേശം ആരോഗ്യ സംബന്ധമായ ഉപദേശങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ സംവിധാനമാണ് 1800MEDICARE.
നമ്പർ: 1800 633 422
രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
രാത്രി 6 മണി മുതൽ രാവിലെ 8 മണി വരെയും, വാരാന്ത്യങ്ങളിലും (weekends) അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യമായി ജി.പി (GP) സേവനം ഫോണിലൂടെയോ വീഡിയോ വഴിയോ ലഭിക്കും.
അടിയന്തര മരുന്നുകൾക്കുള്ള കുറിപ്പടികളും (emergency prescription) ഇതുവഴി ലഭിക്കും. ആശുപത്രികളുടെ എമർജൻസി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും.
3. മെഡിക്കെയർ മെന്റൽ ഹെൽത്ത് ചെക്ക്-ഇൻ (Mental Health Check In) മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കായി സൗജന്യ ഓൺലൈൻ സേവനവും ആരംഭിച്ചു.
റഫറലുകൾ ഇല്ലാതെ തന്നെ ആർക്കും ഈ സേവനം ഉപയോഗിക്കാം.
മാർച്ച് 30 മുതൽ, ഫോൺ വഴിയോ വീഡിയോ വഴിയോ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) സേവനങ്ങളും ലഭ്യമാകും.
“ഓസ്ട്രേലിയക്കാർ മരുന്നിന്റെ വിലയോർത്ത് ആശങ്കപ്പെടാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ട്. 2004-ന് ശേഷം ഇതാദ്യമായാണ് പി.ബി.എസ് നിരക്ക് 25 ഡോളറിലെത്തുന്നത്,” പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 1800MEDICARE ആപ്പ് ഡൗൺലോഡ് ചെയ്യുകയോ medicare.gov.au സന്ദർശിക്കുകയോ ചെയ്യാം.

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW