സിഡ്‌നി എയർപോർട്ടിൽ ടാക്‌സി ഡ്രൈവർ പിടിയിൽ

News Desk ഡിസംബർ 29, 2025
സിഡ്‌നി എയർപോർട്ടിൽ  ടാക്‌സി ഡ്രൈവർ  പിടിയിൽ

സിഡ്‌നി എയർപോർട്ടിൽ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ പിടിയിൽ. ഈ മാസം 27-ന് ആയിരുന്നു സംഭവം.

വിലക്കുള്ള (barring notices) രണ്ട് ടാക്സി ഡ്രൈവർമാർ എയർപോർട്ടിൽ എത്തിയെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. ഇതിനിടയിൽ 27-കാരനായ ടാക്സി ഡ്രൈവർ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. പോലീസ് വാഹനം കുറുകെ ഇട്ടിട്ടും ഇയാൾ വാഹനം മുന്നോട്ട് എടുത്തു. നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ നേർക്ക് ഇയാൾ ടാക്സി ഓടിച്ചു കയറ്റാൻ ശ്രമിച്ചതോടെ പോലീസ് തോക്ക് ചൂണ്ടി വാഹനം തടയുകയായിരുന്നു. വെടിയുതിർത്തിട്ടില്ല.

തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സിഡ്‌നി എയർപോർട്ട് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റ് തടയുന്നതിനായി ആയുധം ഉപയോഗിച്ചു (വാഹനം), അതിക്രമിച്ചു കടക്കൽ, ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്നലെ പാരാമറ്റ ലോക്കൽ കോടതിയിൽ ഹാജരാക്കി.

എയർപോർട്ടുകളിൽ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എഎഫ്പി സിഡ്‌നി എയർപോർട്ട് പോലീസ് കമാൻഡർ ഡവിന കോപ്ലിൻ പറഞ്ഞു. പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Photo : AI


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW