Adelaide, Australia       മലയാളം

ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ സിഡ്‌നി; പോപ്പ് ലിയോ പതിനാലാമൻ ഓസ്‌ട്രേലിയയിൽ എത്തുന്നു

admin February 10, 2026
ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ സിഡ്‌നി; പോപ്പ് ലിയോ പതിനാലാമൻ ഓസ്‌ട്രേലിയയിൽ എത്തുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കത്തോലിക്കാ വിശ്വാസികൾക്ക് ആവേശം പകർന്ന് സുപ്രധാന വാർത്ത. 2028-ൽ സിഡ്‌നിയിൽ നടക്കുന്ന 54-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ (International Eucharistic Congress) പങ്കെടുക്കാൻ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ലിയോ പതിനാലാമൻ എത്തിയേക്കും. സിഡ്‌നി ആർച്ച് ബിഷപ്പ് ആന്തണി ഫിഷറുമായുള്ള സംഭാഷണത്തിനിടെ മാർപ്പാപ്പ തന്നെ ഇതിനുള്ള സൂചന നൽകിയതായി ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.

“ഞാൻ അവിടെയുണ്ടാകും” ഫെബ്രുവരി 9-ന് നടന്ന കൂടിക്കാഴ്ചക്കിടെ, 2028-ലെ കോൺഗ്രസിനായി തങ്ങൾ ദിവസങ്ങൾ എണ്ണിക്കത്തിരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞപ്പോൾ, “ഇനിയും കാത്തിരിപ്പുണ്ട്, പക്ഷെ ഞാൻ അവിടെയുണ്ടാകും,” എന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി. സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പത്രസമ്മേളനത്തിൽ ബിഷപ്പ് റിച്ചാർഡ് അംബേഴ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മെയ് മാസത്തിൽ, സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മാർപ്പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അതിനുള്ള ഏറ്റവും വ്യക്തമായ മറുപടിയായാണ് ഈ വാക്കുകളെ സഭാ നേതൃത്വം കാണുന്നത്.

നൂറാം വാർഷികത്തിന്റെ നിറവിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ആദ്യത്തെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ (1928-ൽ മെൽബണിൽ നടന്നത്) നൂറാം വാർഷികം കൂടിയാണ് 2028-ലത്തേത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിൽ വമ്പൻ ദിവ്യകാരുണ്യ പ്രദിക്ഷിണം, സമൂഹ ബലി എന്നിവയുണ്ടാകും. മാർപ്പാപ്പയുടെ സാന്നിധ്യം ഈ ചടങ്ങുകൾക്ക് വലിയ ആത്മീയ ഉണർവ് നൽകുമെന്ന് ബിഷപ്പ് അംബേഴ്സ് പറഞ്ഞു.

A cropped version of the official portrait of Pope Leo XIV, published by the Vatican on May 10, 2025. | Credit: Vatican Media

അഞ്ചാമത്തെ സന്ദർശനം ഇത് യാഥാർത്ഥ്യമായാൽ ഓസ്‌ട്രേലിയയിലേക്കുള്ള അഞ്ചാമത്തെ മാർപ്പാപ്പ സന്ദർശനമാകും ഇത്.

  • പോൾ ആറാമൻ (1970)
  • ജോൺ പോൾ രണ്ടാമൻ (1986, 1995)
  • ബെനഡിക്ട് പതിനാറാമൻ (2008) എന്നിവരാണ് ഇതിനുമുമ്പ് ഓസ്‌ട്രേലിയ സന്ദർശിച്ച മാർപ്പാപ്പമാർ. 2008-ലെ വേൾഡ് യൂത്ത് ഡേയിൽ ബെനഡിക്ട് പതിനാറാമൻ പങ്കെടുത്തപ്പോൾ റാൻഡ്‌വിക് റേസ്കോഴ്സിൽ തടിച്ചുകൂടിയത് 4 ലക്ഷം പേരായിരുന്നു. 2028-ലും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷ.

ഇടവക തലങ്ങളിൽ ഇതിനോടകം തന്നെ ഒരുക്കങ്ങൾക്കും വർക്ക്ഷോപ്പുകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർപ്പാപ്പയുടെ വരവ് മുൻനിർത്തി സിഡ്‌നിയിൽ വൻ സുരക്ഷാ-സൗകര്യ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW