Adelaide, Australia       മലയാളം

ഡിഫൻസ് ഫോഴ്‌സിൽ ‘ബഹിരാകാശ’ ജോലികൾക്ക് അവസരം

admin February 9, 2026
ഡിഫൻസ് ഫോഴ്‌സിൽ ‘ബഹിരാകാശ’ ജോലികൾക്ക് അവസരം

കാൻബറ: ഓസ്‌ട്രേലിയൻ പ്രതിരോധ സേന (ADF) ബഹിരാകാശ, സൈബർ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ഇന്ന്  എച്ച്‌എംഎഎസ് ഹർമാനിൽ (HMAS Harman) നടന്ന ചടങ്ങിൽ വെറ്ററൻസ് അഫയേഴ്സ് മന്ത്രി മാറ്റ് കിയോഗ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

കര, കടൽ, ആകാശം എന്നിവയ്ക്ക് പുറമെ ബഹിരാകാശം, സൈബർ എന്നീ മേഖലകളും രാജ്യസുരക്ഷയിൽ നിർണ്ണായകമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭീഷണികൾ നേരിടുന്നതിനും സേനയെ സജ്ജമാക്കേണ്ടതുണ്ട്.

പുതിയ അവസരങ്ങൾ ഇങ്ങനെ: ബഹിരാകാശ ഓപ്പറേഷനുകളിൽ താല്പര്യമുള്ളവർക്ക് ഇനിമുതൽ ഡിഫൻസിൽ അപേക്ഷിക്കാം. മിസൈൽ നിരീക്ഷണം (Missile monitoring), സർവൈലൻസ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ സാങ്കേതിക വിദ്യകളിൽ വിദഗ്ദ്ധ പരിശീലനം ലഭിക്കുന്ന ജോലികളാണിവ.

ഫ്ലോറൻസ് മക്കെൻസിക്ക് ആദരം: ഇത്തരം നൂതന പരിശീലനങ്ങൾ നൽകുന്ന ഡിഫൻസ് സ്പേസ് ആൻഡ് സൈബർ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് (പഴയ ബിൽഡിംഗ് 488) ‘ഫ്ലോറൻസ് മക്കെൻസി ബിൽഡിംഗ്’ എന്ന് ചടങ്ങിൽ വെച്ച് പുനർനാമകരണം ചെയ്തു.

ഓസ്‌ട്രേലിയയിലെ ആദ്യത്തെ വനിതാ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു ഫ്ലോറൻസ് മക്കെൻസി. രണ്ടാം ലോകമഹായുദ്ധകാലത്ത് 12,000-ത്തോളം സൈനികർക്ക് സിഗ്നലിംഗിലും മോഴ്സ് കോഡിലും പരിശീലനം നൽകിയ ഇവർ, വനിതകൾക്ക് നാവികസേനയിൽ പ്രവേശനം ലഭിക്കുന്നതിന് വഴിയൊരുക്കിയ വ്യക്തി കൂടിയാണ്. 1941-ൽ നാവികസേനയിൽ ചേർന്ന ആദ്യത്തെ 14 വനിതകളും ഫ്ലോറൻസ് മക്കെൻസിയുടെ കീഴിൽ പരിശീലനം നേടിയവരായിരുന്നു എന്നത് ചരിത്രം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി ‘ADF കരിയേഴ്സ്’ വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW