Adelaide, Australia       മലയാളം

NDIS തട്ടിപ്പ്; 5 മില്യൺ ഡോളറിന്റെ തിരിമറി നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

admin February 19, 2026
NDIS തട്ടിപ്പ്; 5 മില്യൺ ഡോളറിന്റെ തിരിമറി നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ഡാർവിൻ: ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപദ്ധതിയായ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിൽ (NDIS) നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് ഏജൻസിയിലെ (NDIA) 47-കാരനായ ജീവനക്കാരനാണ് തന്റെ ഔദ്യോഗിക പദവി ദുരുപ്പയോഗം ചെയ്തതിന് പിടിയിലായത്. ഇയാളെ ഇന്ന് ഡാർവിൻ ലോക്കൽ കോടതിയിൽ ഹാജരാക്കും.

Photo : AFP

തട്ടിപ്പ് രീതി ഇങ്ങനെ:

എൻ.ഡി.ഐ.എസ് ഗുണഭോക്താക്കളെ, ഇയാൾക്ക് കൂടി പങ്കാളിത്തമുള്ള സ്വകാര്യ എൻ.ഡി.ഐ.എസ് പ്രൊവൈഡർ സ്ഥാപനത്തിലേക്ക് വഴിതിരിച്ചുവിട്ടാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. 2019 മുതൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് ഏകദേശം 28 മില്യൺ ഡോളറിലധികം ഫണ്ടിനായി ക്ലെയിം ചെയ്തിട്ടുണ്ട്. ഇതിൽ 5 മില്യൺ ഡോളറിന്റെ (ഏകദേശം 25 കോടിയിലധികം ഇന്ത്യൻ രൂപ) ഇടപാടുകൾ സംശയാസ്പദമാണെന്ന് അധികൃതർ കണ്ടെത്തി.

അന്വേഷണവും അറസ്റ്റും:

ഫ്രോഡ് ഫ്യൂഷൻ ടാസ്‌ക്ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2025-ലാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലീ പോയിന്റിലെ വസതിയിലും ഡ്യൂറക്, യറവോങ്ക എന്നിവിടങ്ങളിലെ ബിസിനസ്സ് സ്ഥാപനങ്ങളിലും ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ:

ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ –

വഞ്ചനയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി (പരമാവധി 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം).

സത്യസന്ധമല്ലാത്ത പെരുമാറ്റത്തിലൂടെ നഷ്ടം വരുത്തി (രണ്ട് കേസുകൾ – പരമാവധി 10 വർഷം തടവ്).

ഔദ്യോഗിക പദവി ദുരുപ്പയോഗം ചെയ്തു (പരമാവധി 5 വർഷം തടവ്).

ഏജൻസിയുടെ സംരക്ഷിത വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചു/വെളിപ്പെടുത്തി (പരമാവധി 2 വർഷം തടവ്).

സമൂഹത്തിലെ ഏറ്റവും അർഹരായവർക്ക് ലഭിക്കേണ്ട സഹായങ്ങൾ തട്ടിയെടുക്കുന്നത് ഗൗരവകരമായ കുറ്റമാണെന്നും, ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.എഫ്.പി ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ എയ്ഡൻ മിൽനർ അറിയിച്ചു.

 

admin
RELATED POST
0 COMMENTS

Leave a comment

Your email address will not be published. Required fields are marked *

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW