South Australia ൽ കൊടുംചൂട്; ജാഗ്രതാ നിർദ്ദേശം
അഡ്ലെയ്ഡ്: ഈ weekend ന് മുന്നോടിയായി സൗത്ത് ഓസ്‌ട്രേലിയയുടെ North West and North East Pastoral regions മേഖലകളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു.North ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ (Bureau of Meteorology) മുന്നറിയിപ്പ്.

ഇന്ന് റോക്സ്ബി ഡൗൺസിൽ 44 ഡിഗ്രിയും, മാരിയിൽ 45 ഡിഗ്രിയും വരെ ചൂട് ഉയർന്നേക്കാം. തലസ്ഥാനമായ അഡ്ലെയ്ഡിൽ താപനില 37 ഡിഗ്രി വരെ എത്തുമെന്ന് പ്രവചിക്കുന്നു. എന്നാൽ, weekend ടെ തണുത്ത കാറ്റ് വീശുമെന്നും ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. എയർ പെനിൻസുലയിൽ (Eyre Peninsula) കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉഷ്ണതരംഗം മറ്റ് പ്രകൃതിദുരന്തങ്ങളേക്കാൾ അപകടകാരിയാണെന്ന് സ്റ്റേറ്റ് എമർജൻസി സർവീസ് (SES) ഓർമ്മിപ്പിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:
- കുട്ടികളെയും വളർത്തുമൃഗങ്ങളെയും അടച്ചിട്ട വാഹനങ്ങളിൽ തനിച്ചാക്കരുത്.
- വീടിനുള്ളിലെ തണുപ്പുള്ള സ്ഥലങ്ങളിൽ കഴിയാൻ ശ്രമിക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- എയർ കണ്ടീഷണർ സൗകര്യമില്ലാത്തവർ ഷോപ്പിംഗ് സെന്ററുകളിലോ മറ്റ് തണുപ്പുള്ള സ്ഥലങ്ങളിലോ സമയം ചെലവഴിക്കുക.
- Photo Credit: BOM
