ബോണ്ടായ്  ബീച്ചിലെ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി; ടിക്കറ്റ് തുക തിരികെ നൽകും

News Desk ഡിസംബർ 17, 2025
ബോണ്ടായ്  ബീച്ചിലെ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി; ടിക്കറ്റ് തുക തിരികെ നൽകും

സിഡ്‌നി: ബോണ്ടായ്  ബീച്ചിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അവിടെ നടത്താനിരുന്ന എല്ലാ പുതുവത്സര ആഘോഷങ്ങളും റദ്ദാക്കിയതായി വേവർലി കൗൺസിൽ  അറിയിച്ചു.

ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ബോണ്ടി ബീച്ചിൽ ഔദ്യോഗിക പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. 15,000-ത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ‘എൽറോ ബോണ്ടി ബീച്ച് എക്‌സ്‌എക്‌സ്‌എൽ’ സംഗീത പരിപാടിയും, കുടുംബങ്ങൾക്കായി ഒരുക്കിയ ‘ലോക്കൽസ് ലോൺ’ എന്ന സൗജന്യ പരിപാടിയുമാണ് റദ്ദാക്കിയത്.

അടുത്തിടെ നടന്ന ദാരുണമായ സംഭവം സമൂഹത്തെ ആകെ പിടിച്ചുലച്ചുവെന്നും, ജൂത സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇവന്റ് സംഘാടകരായ ‘ഫസി’ പ്രസ്താവനയിൽ അറിയിച്ചു. പോലീസ് അന്വേഷണത്തിന് തടസ്സമില്ലാതെ മുന്നോട്ട് പോകാൻ അനുവദിക്കുന്നതിനും കൂടിയാണ് ഈ തീരുമാനം.

ടിക്കറ്റ് എടുത്തവർക്കെല്ലാം പണം പൂർണ്ണമായും തിരികെ നൽകും. ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം അക്കൗണ്ടിൽ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു. “സമയം അനുകൂലമാകുമ്പോൾ ഒത്തൊരുമയോടെയും സന്തോഷത്തോടെയും നമ്മൾ തിരിച്ചുവരും,” സംഘാടകർ കുറിച്ചു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW