ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ കാർ ഇനി MG-3 

News Desk ഫെബ്രുവരി 4, 2026
ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ കാർ ഇനി MG-3 

സിഡ്‌നി: ഓസ്‌ട്രേലിയൻ വിപണിയിൽ തങ്ങളുടെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലായ ‘എംജി 3’-യുടെ (MG 3) വിലയിൽ എംജി മോട്ടോഴ്സ് കുറവ് വരുത്തി. ഇതോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ പുതിയ കാർ എന്ന പദവി എംജി 3 സ്വന്തമാക്കിയാതായി എംജി മോട്ടോഴ്സ്  അവകാശപ്പെടുന്നു.

1000 ഡോളറിന്റെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ എംജി 3-യുടെ അടിസ്ഥാന മോഡലായ ‘വൈബ്’ (Vibe) 20,990 ഡോളറിന് (Drive-away price) സ്വന്തമാക്കാമെന്നു കമ്പനി പറയുന്നു.

2026 ഫെബ്രുവരി 28 വരെയാണ് ഈ ഓഫർ നിലവിലുണ്ടാകുക.

എംജിയുടെ പ്രധാന എതിരാളിയായ കിയ പിക്കാൻഡോയുടെ (Kia Picanto) വില എംജിയേക്കാൾ കൂടുതലാണ്. പിക്കാൻഡോയുടെ മാനുവൽ മോഡലിന് ഏകദേശം 22,140 ഡോളറും, ഓട്ടോമാറ്റിക് മോഡലിന് 23,240 ഡോളറുമാണ് നിരത്തിലിറങ്ങുമ്പോൾ വില വരുന്നത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ‘ലൈറ്റ് കാർ’ എംജി 3 ആയിരുന്നെങ്കിലും, വിൽപനയിൽ 33.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിപണി തിരിച്ചുപിടിക്കാനാണ് പുതിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സൂചന.

ഇലക്ട്രിക് കാർ വിപണിയിലെ വിലകുറഞ്ഞ മോഡലായ ‘ബി വൈ ഡി ആറ്റോ 1’ (BYD Atto 1)-ന് 23,990 ഡോളറാണ് ഷോറൂം വില. ഇത് എംജിയേക്കാൾ കൂടുതലാണ്. മസ്ദ 2, സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകൾക്കും എംജിയേക്കാൾ ഉയർന്ന വിലയാണ് നിലവിലുള്ളത്.

ശ്രദ്ധിക്കുക: വിലക്കിഴിവ് നൽകുന്ന ‘വൈബ്’ (Vibe) വേരിയന്റിൽ അലോയ് വീലുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ലഭ്യമല്ല. എന്നാൽ 1.5 ലിറ്റർ എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW