ഓസ്‌ട്രേലിയയിൽ വിപരീത കാലാവസ്ഥ:  കൊടുംചൂടും  പേമാരിയും 

News Desk ജനുവരി 28, 2026
ഓസ്‌ട്രേലിയയിൽ വിപരീത കാലാവസ്ഥ:  കൊടുംചൂടും  പേമാരിയും 

ഇന്നത്തെ  ദേശീയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വിപരീത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഉൾനാടൻ പ്രദേശങ്ങൾ റെക്കോർഡ് ചൂടിൽ വെന്തുരുകുമ്പോൾ, വടക്കൻ മേഖലകളിൽ മൺസൂൺ മഴയും ഇടിമിന്നലും ശക്തമാകുന്നു.

ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡിന്റെ തെക്കു-പടിഞ്ഞാറൻ ഭാഗങ്ങൾ, സൗത്ത് ഓസ്‌ട്രേലിയയുടെ വടക്ക്-കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ റെക്കോർഡ് ചൂട് തുടരുകയാണ്. എന്നാൽ സൗത്ത് ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ചൂടിന് അല്പം സമ്മാനം ഉണ്ട്. എന്നാൽ ശക്തമായ കാറ്റ് ഉണ്ടായേക്കാം.

സൗത്ത് ഓസ്‌ട്രേലിയയിലെ മാരി (Marree), റോക്സ്ബി ഡൗൺസ് (Roxby Downs) എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. മറ്റ് ഉൾനാടൻ പ്രദേശങ്ങളിൽ 47-48 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാം.

വടക്കൻ വിക്ടോറിയയിൽ (മുറെ നദീതീരങ്ങളിൽ) തുടർച്ചയായ അഞ്ചാം ദിവസവും താപനില 40 ഡിഗ്രിക്ക് മുകളിലാണ്.

രാജ്യത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളായ വടക്കൻ ക്വീൻസ്‌ലാൻഡ്, ടോപ്പ് എൻഡ് (Top End), കേപ്പ് യോർക്ക് എന്നിവിടങ്ങളിൽ മൺസൂൺ ന്യുനമർദ്ദം കാരണം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഡാർവിനിൽ മഴയോടുകൂടിയ കാലാവസ്ഥയായിരിക്കും.

അതെസമയം,  കടലിൽ നിന്നുള്ള കാറ്റ് (Sea breeze) കാരണം ന്യൂ സൗത്ത് വെയിൽസിന്റെയും ക്വീൻസ്‌ലാൻഡിന്റെയും തീരപ്രദേശങ്ങളിൽ ചൂട് കുറവായിരിക്കും. ടാസ്മാനിയ, തെക്കൻ വിക്ടോറിയ എന്നിവിടങ്ങളിലും താരതമ്യേന തണുത്ത കാലാവസ്ഥയാണ്.

പ്രധാന നഗരങ്ങളിലെ കാലാവസ്ഥ (ചുരുക്കത്തിൽ):

അഡ്ലെയ്ഡ്: 37°C (ചൂട് ഏറുന്നു, ഭാഗികമായി മേഘാവൃതം).

കാൻബെറ: 35°C (നല്ല വെയിൽ).

പെർത്ത്: 34°C (തെളിഞ്ഞ കാലാവസ്ഥ).

ഡാർവിൻ: 31°C (ശക്തമായ മഴയും കാറ്റും).

ബ്രിസ്ബെയ്ൻ: 30°C (ഭാഗികമായി മേഘാവൃതം).

സിഡ്‌നി: 29°C (അന്തരീക്ഷം ഭാഗികമായി മേഘാവൃതം).

മെൽബൺ: 26°C (ഭേദപ്പെട്ട കാലാവസ്ഥ).

ഹോബാർട്ട്: 22°C (തണുത്ത കാലാവസ്ഥ).

ജാഗ്രതാ നിർദ്ദേശം: ഉൾനാടൻ പ്രദേശങ്ങളിൽ കൊടുംചൂട് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വടക്കൻ മേഖലയിലുള്ളവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ (Warnings) ശ്രദ്ധിക്കണമെന്നും ബ്യൂറോ ഓഫ് മെറ്റിയറോളജി നിർദ്ദേശിക്കുന്നു.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW